എൽ എസ് എസ്/ യു എസ് എസ/എസ് എസ് എൽ സി/പ്ലസ് ടു/നീറ്റ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ സെഞ്ച്വറി ക്ലബ്ബ് ആറളം വിജയികളെ അനുമോദിച്ചു
ആറളം: ആറളം മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എൽ എസ് എസ്/ യു എസ് എസ/എസ് എസ് എൽ സി/പ്ലസ് ടു/നീറ്റ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി നദീർ യു വി സ്വാഗതം പറഞ്ഞു. ക്ലബ്ബ് പ്രസിഡൻ്റ് ബഷീർ പി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷീബ ഉൽഘാടനം നിർവഹിച്ചു. ക്ലബ്ബ് മെമ്പർമാരായ ഷറഫുദ്ദീൻ മാസ്റ്റർ, ഷെമിൽ ചന്ദ്രോത്, പൊതു പ്രവർത്തകൻ ഷഫീർ ആറളം, ആറളം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ്( റിട്ടയേർഡ് SI )നാസർ പൊയിലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് അയൂബ് കെ, റഷീദ്, ഹംസ, റാഫി മാരോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment