Join News @ Iritty Whats App Group

മലയാളിയായ പാസ്റ്ററടക്കം രണ്ട് പേർ ഉത്തർപ്രദേശിൽ അറസ്റ്റിൽ; നിർബന്ധിത മതപരിവർത്തനമെന്ന പരാതിയിൽ നടപടി

ദില്ലി: നിർബന്ധിത മതപരിവർത്തനമെന്ന ബജ്റം​ഗ്‌ദളിന്റെ പരാതിയിൽ മലയാളി വൈദികനടക്കം രണ്ട് പേരെ പേരെ ​ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സാഹിബാബാദിൽ താമസിക്കുന്ന പാസ്റ്റ‌ർ വിനോദിനെയും പ്രേംചന്ദ് ജാതവിനെയുമാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. പണം നൽകി പിന്നാക്ക വിഭാ​ഗക്കാരെ മതം മാറ്റാൻ ശ്രമിച്ചെന്നാണ് പരാതി. കേസിൽ അന്വേഷണം തുടരുകയാണെന്നും യുപി പൊലീസ് അറിയിച്ചു.

പണവും സഹായവും വാഗ്‌ദാനം ചെയ്ത് ഗായിസാബാദിലെ എസ്‌സി വിഭാഗക്കാരായവരെ മതം മാറ്റുന്നുവെന്നാണ് പരാതിയിൽ ബജ്റംഗ്‌ദൾ നേതാവായ പ്രബാൽ ഗുപ്‌ത പരാതിയിൽ ആരോപിച്ചിരിക്കുന്നത്. പ്രേംചന്ദ് ജാതവിൻ്റെ സ്വദേശമായ രാഹുൽ വിഹാറിൽ ഒരു വീടിനകത്ത് അനധികൃതമായി പള്ളി പ്രവർത്തിക്കുന്നുവെന്നും പ്രേംചന്ദ് ജാതവ് വളരെ വർഷങ്ങൾക്ക് മുൻപ് മതപരിവർത്തനം നടത്തിയ ആളാണെന്നും പരാതിയിൽ ആരോപണമുണ്ട്.

അതേസമയം ഞായറാഴ്ചകളിൽ ഇവിടെ ഈ വീട്ടിൽ പ്രാർത്ഥനകൾ നടക്കാറുണ്ടെന്നും ആരെയും നിർബന്ധിച്ച് മതപരിവർത്തനം നടത്തിയിട്ടില്ലെന്നുമാണ് പ്രേംചന്ദിൻ്റെ അയൽവാസിയായ ആനന്ദ് പറഞ്ഞതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. പരാതിയിൽ പള്ളിയെന്ന് ആരോപിച്ച് വീട് തക‍ർക്കപ്പെട്ട നിലയിലാണെന്നും റിപ്പോ‍ർട്ട് പറയുന്നു

Post a Comment

Previous Post Next Post
Join Our Whats App Group