കണ്ണൂര്‍: പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമച്ചതിനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്.കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി ഒഴിവാക്കിയതാണ്.അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ കോടതി തീരുമാനം എടുത്തതാണ്.റവാഡ വെടിവെപ്പിന് രണ്ട് ദിവസം മുൻപ് മാത്രം ചുമതലയേറ്റയാളാണ്. രവാഡക്ക് കാര്യമായ അറിവോ പരിചയമൊ ഉണ്ടായിരുന്നില്ല. പാർട്ടി സർക്കാർ തീരുമാനത്തിനൊപ്പമാണ്. ഈ വിഷയത്തില്‍ പി ജയരാജന്‍റെ പ്രതികരണം വിമർശനമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
റവാഡ ചന്ദ്രശേഖറിനെ എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണ് നിയമിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ യോഗ്യത അളക്കുന്നത് ക്രമസമാധാന ചുമതല, അന്വേഷണ മികവ്, ഭരണമികവ് തുടങ്ങിയവ പരിഗണിച്ചാണ്.UPSC പട്ടികയിൽ മൂന്ന്പേരിൽ ഇക്കാര്യങ്ങളിൽ ഏറ്റവും മുന്നിൽ റവാഡ ചന്ദ്രശേഖരൻ ആയിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post a Comment