Join News @ Iritty Whats App Group

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി സുതാര്യമല്ല, പരാതി നേരിട്ടറിയിക്കാന്‍ സമയം തരുന്നില്ല, രാഹുല്‍ഗാന്ധിയുടെ ആക്ഷേപംപൂര്‍ണ്ണ ബോധ്യത്തിലെന്ന് ജയറാം രമേശ്

ദില്ലി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദങ്ങള്‍ തള്ളി കോൺഗ്രസ്. വിവിപാറ്റിലടക്കമുള്ള പരാതികള്‍ നേരിട്ടറിയിക്കാന്‍ 2023 മെയ് മുതല്‍ ശ്രമിക്കുകയാണെന്നും കമ്മീഷന്‍ സമയം തരുന്നില്ലെന്നും എഐസിസി ജനറല്‍സെക്രട്ടറി ജയറാം രമേശ് ഏഷ്യാനെറ്റ ്ന്യൂസിനോട് പറഞ്ഞു. പൂര്‍ണ്ണ ബോധ്യത്തിലാണ് രാഹുല്‍ ഗാന്ധി ആക്ഷേപം ഉയര്‍ത്തിയതെന്നും ്ജയറാം രമേശ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നും, പോളിംഗ് ബൂത്തിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോര് രൂക്ഷമാകുന്നു. താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ അടുത്തിടെ നടന്ന മുഴുവന്‍ ലോക് സഭ നിയമസഭ തെരഞ്ഞെടുപ്പിലെയും വിവരങ്ങള്‍ പുറത്ത് വിടാന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കഴിഞ്ഞ് പോളിംഗ് ശതമാനത്തിലുണ്ടായ കുതിച്ചു ചാട്ടം സംശയ ജനിപ്പിക്കുന്നതാണെന്നും അതിനാല്‍ പോളിംഗ് ബൂത്തിലെ ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള‍്‍ തള്ളിയ കമ്മീഷനെതിരെ കോണ്‍ഗ്രസ് നിലപാട് കൂടുതല്‍ കടുപ്പിക്കുകയാണ്. പൂര്‍ണ്ണ ബോധ്യത്തില്‍, കാര്യങ്ങള്‍ പഠിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ആക്ഷേപമുയര്ഡത്തിയതെന്ന് ജയറാം രമേശ് പറഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ ആക്ഷേപങ്ങള്‍ക്ക് ഡിസംബറില്‍ മറുപടി നല്‍കിയെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. രണ്ട് കൊല്ലമായി കമ്മീഷനെ നേരിട്ട് കാണാന്‍ ശ്രമിക്കുകയാണെന്നും ജയറാം രമേശ ് വ്യക്തമാക്കി.

അമിത്ഷായായേയും ജെപി നദ്ദയേയുമിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിരോധം തീര്‍ക്കുന്നു. മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ തെളിവുകള്‍ പുറത്ത് വിടാന്‍ മടിയെന്താണെന്നും ജയറാം രമേശ് ചോദിച്ചു.

സമീപകാല തെരഞ്ഞെടുപ്പുകളുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചേക്കില്ല. 2009 മുതല്‍ 24വരെയുള്ള ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍പട്ടിക മാത്രം നല്‍കാമെെന്നാണ് ദില്ലി ഹൈക്കോടതിയെ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികള്‍ സുതാര്യമല്ലെന്ന് സ്ഥാപിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം</p>

Post a Comment

Previous Post Next Post
Join Our Whats App Group