കണ്ണൂര്‍: ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് കടിഞ്ഞാണിടാന്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. ബസുകളില്‍ ഉച്ചത്തില്‍ പാട്ട് വെക്കുന്നതും സിനിമ പ്രദര്‍ശിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് ആര്‍ടിഒ നിര്‍ദേശിച്ചു.
അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ രണ്ട് ദിവസത്തിനകം അഴിച്ചുമാറ്റണമെന്നും ആര്‍ടിഒ നിര്‍ദേശിച്ചു.
നിയമലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന്റെ ഫിറ്റ്‌നെസ് റദ്ദാക്കുന്നതിനൊപ്പം 10,000 രൂപ വരെ പിഴ ഈടാക്കാനുമാണ് തീരുമാനം. വാതില്‍ തുറന്നുവെച്ച് സര്‍വ്വീസ് നടത്തുന്നതും എന്‍ജിന്‍ ബോണറ്റിന് മുകളില്‍ യാത്രക്കാരെ ഇരുത്തി സര്‍വ്വീസ് നടത്തുന്നതും നിയമവിരുദ്ധമാണ്. ഇത്തരം പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കും.
നേരത്തെയും സമാനനിര്‍ദേശങ്ങള്‍ ആര്‍ടിഒ നല്‍കിയിരുന്നു. ഇത് പൂര്‍ണ്ണമായും പ്രാവര്‍ത്തികമായിരുന്നില്ല.
Post a Comment