കളറോഡ് പാലത്തിലൂടെയുള്ള യാത്ര
ദുരിതമാകുന്നു. പാലത്തിൽ വെള്ളം
കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്ര
പോലും സാധ്യമല്ലാതായി.
തലശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി അഞ്ച് വര്‍ഷംമുമ്ബ് നിര്‍മിച്ച പാലത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. മട്ടന്നൂര്‍-ഇരിട്ടി നഗരസഭയുടെ അതിര്‍ത്തി പങ്കിടുന്ന പാലത്തിന്റെ അശാസ്‌ത്രീയ നിര്‍മാണമാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. പാലത്തില്‍ ചെളിവെള്ളവും പാലത്തിന്റെ ഇരു ഭാഗത്തും കാല്‍ നടയാത്രക്കാര്‍ക്ക് നടന്നു പോകാന്‍ സ്‌ഥാപിച്ച നടപ്പാതയിലും ചെളി നിറഞ്ഞിരിക്കുകയാണ്. ചാറ്റല്‍മഴ പെയ്‌താല്‍പ്പോലും പാലത്തില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്‌ഥയാണ്. വെള്ളക്കെട്ടും ചെളിയും മൂലം വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന അന്തര്‍സംസ്‌ഥാന പാതയിലുള്ള പാലത്തിന്റെ നിര്‍മാണം അശാസ്‌ത്രീയമാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
പാലം താഴ്‌ന്നു കിടക്കുന്നതാണ് പാലത്തില്‍ വെള്ളം കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നത്. വെളളം ഒഴുകി പോകാന്‍ സ്‌ഥലമില്ലാത്തതിനാല്‍ മഴ പെയ്‌താല്‍ ഏറെനേരം പാലത്തില്‍ വെളളക്കെട്ടാണ്. ഇരുഭാഗത്തും ഭിത്തി കെട്ടിയതിനാല്‍ പാലത്തിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വീതിയും കുറവാണ്. റോഡിലെ വെള്ളക്കെട്ട് കാരണം വാഹനങ്ങള്‍ വെട്ടിക്കുന്നത് അപകടാവസ്‌ഥ വര്‍ധിക്കുകയാണ്.
إرسال تعليق