Join News @ Iritty Whats App Group

ടേക്ക് ഓഫിന് തൊട്ടുപിന്നാലെ അപകടം; ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് അഞ്ച് പേർ മരിച്ചെന്ന് റിപ്പോർട്ട്

ദില്ലി:ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് അഞ്ച് പേർ മരിച്ചെന്ന് റിപ്പോർട്ട്. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്. സംഘത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം ഊർജ്ജിതമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group