അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്ന് രാവിലെ 11.10ന് നടത്തിയ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്
നേരത്തെ നടത്തിയ പരിശോധനയില്‍ മൃതദേഹം തിരിച്ചറിയാനായിരുന്നില്ല. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞതോടെ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മരണം സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ ഔദ്യോഗികമായി അറിയിച്ചു. </p><p>സംസ്കാരവും മൃതദേഹം എപ്പോൾ വിട്ടുകൊടുക്കണമെന്ന കാര്യവും ബന്ധുക്കളോട് ആലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും ഋഷികേശ് പട്ടേൽ അറിയിച്ചു. ഗുജറാത്തിലെ രാജ്കോട്ടിലായിരിക്കും സംസ്കാരം നടക്കുക.
Post a Comment