കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പലയിടങ്ങളിലും ട്രാക്കിൽ മരം വീണതായി സൂചന. തിരുവനന്തപുരത്തുനിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ്സ് രണ്ടു മണിക്കൂർ വൈകിയാകും സർവീസ് ആരംഭിക്കുക. ചെന്നൈ എഗ്മോർ എക്സ്പ്രസ് 50 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകി ഓടുന്നു.
തിരുവനന്തപുരം ലോകമാന്യത്തിലക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 3 മണിക്കൂർ അഞ്ച് മിനിറ്റ് വൈകിയാണ് സർവീസ് ആരംഭിച്ചത്. തിരുനെൽവേലിയിൽ നിന്നും രാവിലെ 5:05ന് പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി – ജാംനഗർ എക്സ്പ്രസിന്റെ(ട്രെയിൻ നമ്പർ 19577) സമയം പുനഃക്രമീകരിച്ചു. 9 മണിക്കൂർ 55 മിനിറ്റ് വൈകി ഉച്ച കഴിഞ്ഞ് 3 മണിയ്ക്കേ തിരുനെൽവേലിയിൽ നിന്നും പുറപ്പെടൂ. തിരുനെൽവേലിയിൽ എത്തിച്ചേരേണ്ട 19578 ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്സ് വൈകിയതാണ് കാരണം.
മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂർ 53 മിനിറ്റ് വൈകി യാത്ര അവസാനിപ്പിച്ചത്. ചെന്നൈ എഗ്മോർ ഒരു മണിക്കൂർ 6 മിനിറ്റ് വൈകിയാണ് ഓടുന്നത്. എംജിആർ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് 21 മിനിറ്റും വൈകിയാണ് ഓടുന്നത്. സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
إرسال تعليق