Join News @ Iritty Whats App Group

ആധാർ പുതുക്കിയില്ലേ? ടെൻഷനടിക്കേണ്ട, സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി യുഐഡിഎഐ

ദില്ലി: ആധാർ പുതുക്കാനുള്ള സമയ പരിധി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഒരു വർഷത്തേക്കാണ് യുഐഡിഎഐ സമയപരിധി നീട്ടിയിരിക്കുന്നത്. 2025 ജൂൺ 14 വരെയായിരുന്നു സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഉണ്ടായിരുന്നത് എന്നാൽ ഇത് അവസാനിച്ചതോടെ യുഐഡിഎഐ 2026 ജൂൺ 14 വരെ സമയം അനുവദിച്ചു. ഇനി പൗരന്മാർക്ക് ‘മൈ ആധാർ’ പോർട്ടൽ വഴി സൗജന്യമായി രേഖകൾ അപ്‌ലോഡ് ചെയ്യാം

അതേസമയം ശ്രദ്ധിക്കേണ്ട കാര്യം ഈ സൗജന്യ സേവനം മൈ ആധാർ പോർട്ടലിൽ മാത്രമേ ലഭ്യമാകൂ. എന്നാൽ, മൊബൈൽ നമ്പർ, ഇമെയിൽ, ബയോമെട്രിക് അല്ലെങ്കിൽ ഫോട്ടോ പുതുക്കാനായി, ആധാർ എൻറോൾമെന്റ് സെന്ററുകൾ സന്ദർശിക്കണം. ഈ സർവ്വീസുകൾക്ക് ബാധകമായ നിരക്കുകൾ ഈടാക്കും. യുഐഡിഎഐ നിയമങ്ങൾ അനുസരിച്ച്, ആധാർ ഉടമകൾ അവരുടെ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതിന് എൻറോൾമെൻറ് തീയതി മുതൽ ഓരോ 10 വർഷത്തിലും അവരുടെ തിരിച്ചറിയൽ രേഖയും (പിഒഐ) വിലാസ രേഖയും (പിഒഎ) അപ്‌ഡേറ്റ് ചെയ്യണം

ഓൺലൈൻ വഴി സൗജന്യമായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

1. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് മൈആധാർ (My Aadhaar) പോർട്ടലിലേക്ക് പോകുക.

2. നിങ്ങളുടെ 12 അക്ക ആധാർ നമ്പറും ക്യാപ്‌ച കോഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

3. നിങ്ങളുടെ ഐഡൻറിറ്റി സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും.

4. ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ നിലവിലുള്ള ഐഡൻറിറ്റി പ്രൂഫ് (PoI) ഉം വിലാസ പ്രൂഫ് (PoA) ഉം രേഖകൾ പരിശോധിക്കുക.

5. നിങ്ങൾക്ക് അവ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ, 'ഡോക്യുമെൻറ് അപ്‌ഡേറ്റ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

6. മെനുവിൽ നിന്ന് അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്യുമെൻറുകൾ തിരഞ്ഞെടുത്ത് വ്യക്തമായ സ്‍കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.

7. ഫയലുകൾ ജെപെഗ്, പിഎൻജി, അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിലാണെന്നും 2MB-യിൽ താഴെയാണെന്നും ഉറപ്പാക്കുക

8. നിങ്ങളുടെ വിശദാംശങ്ങൾ അവലോകനം ചെയ്യുക. അപ്ഡേറ്റ് അഭ്യർത്ഥന സമർപ്പിക്കുക. നിങ്ങളുടെ അപ്ഡേറ്റ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് സേവന അഭ്യർത്ഥന നമ്പർ (SRN) രേഖപ്പെടുത്തുക.

Post a Comment

أحدث أقدم
Join Our Whats App Group