Join News @ Iritty Whats App Group

പുതിയ വീടായ 'അൽ ബദറി' ലേക്ക് താമസം മാറി മണിക്കൂറുകൾ മാത്രം; ഗൃഹനാഥൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട്: ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹ്യുദ്ദീന്‍ പള്ളിക്ക് സമീപം താമസിക്കുന്ന ഫാരിസ്(44) ആണ് നാടിന്റെ നൊമ്പരമായത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു ദാരുണ സംഭവം.

പുതിയ വീടായ 'അല്‍ ബദറില്‍' താമസം മാറി മണിക്കൂറുകള്‍ക്കകം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊയിലാണ്ടി പുതിയ മാര്‍ക്കറ്റിലെ ടേസ്റ്റി ബേക്കറി ഉടമയാണ്. പിതാവ്: ആലി ഹാജി. മാതാവ്: സഫിയ. ഭാര്യ: ഹര്‍ഷ. മക്കള്‍: ഖദീജ ഫര്‍ഹ, മുഹമ്മദലി എമിന്‍. സഹോദരങ്ങള്‍: സാജിദ്, ആഷിഖ്, ഫെമിന, റസീന, അസ്മത്ത്.

Post a Comment

أحدث أقدم
Join Our Whats App Group