Join News @ Iritty Whats App Group

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ. ഇന്ന് മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും. ഘട്ടംഘട്ടമായി സർവീസുകൾ പഴയപടിയാക്കും. നാളെയോടെ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടുന്നതും തിരിച്ച് വരുന്നതുമായ വിമാന സർവീസുകൾ പൂർണ തോത് കൈവരിക്കും. യൂറോപ്പിലേക്കുള്ള വിമാന സർവീസുകളും ഇന്ന് പുനരാരംഭിക്കും.

യൂറോപ്പ്, കാനഡ, അമേരിക്ക എന്നിവടങ്ങളിലേക്കുമുള്ള സർവീസുകളും വേഗത്തിൽ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സർവീസുകൾ നിർത്തിവെച്ചിരുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം നിരവധി വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.


അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ പ്രവർത്തനത്തിലേക്ക് തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചിരുന്നു. അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ പ്രവർത്തനത്തിലേക്ക് തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group