Join News @ Iritty Whats App Group

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഉരുവച്ചാൽ : മുലപ്പാൽ നൽകുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. രണ്ടുമാസം പ്രായമായ കരേറ്റ ചോതാരയിലെ ബൈത്തുസഫയിൽ സഫീർ അമാനിയുടെയും കെ.ആർ. ഫാത്തിബിയുടെയും മകൻ മുഹമ്മദ് ഷിബിലിയാണ് മരിച്ചത്.ഉടനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം മെരുവമ്പായി മഖാം ഖബർസ്ഥാനിൽ ഖബറടക്കി.

സഹോദരങ്ങൾ: ആയിഷ ബത്തൂൽ, മുഹമ്മദ്‌, അഹീദ് ഫഹീം (മൂവരും നീർവേലി യു.പി സ്കൂൾ വിദ്യാർഥികൾ). സഫീർ അമാനി-ഫാത്തിബി ദമ്പതികളുടെ മൂന്നു കുട്ടികൾ നേരത്തേ മരണപ്പെട്ടിരുന്നു. അതിനിടെ ഷിബിലിയുടെ മരണം വീട്ടുകാർക്ക് തീരാനൊമ്പരമായി

Post a Comment

Previous Post Next Post
Join Our Whats App Group