Join News @ Iritty Whats App Group

സര്‍ക്കാര്‍ സൂംബയുമായി മുന്നോട്ടുപോകണം; വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

സ്‌കൂളുകളില്‍ ലഹരിക്കെതിരെ നടത്തുന്ന സൂംബ പരിശീലനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ മുസ്ലീം സംഘടനകളെ വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സൂംബയെ എതിര്‍ക്കുന്ന ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

എതിര്‍ക്കുന്നവര്‍ വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളിലെ സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തിലും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റു എന്ന് പറയാന്‍ കഴിയില്ലെന്നും നല്ല വോട്ട് നേടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലമ്പൂര്‍ സീറ്റ് യുഡിഎഫിന്റേതാണെന്നും അത് അംഗീകരിക്കണമെന്നും ജനങ്ങളെ കൂടെ നിര്‍ത്താന്‍ അന്‍വറിന് കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ നേടിയ വോട്ടുകള്‍ ചെറുതായി കാണാന്‍ ആവില്ല. അന്‍വര്‍ പാര്‍ട്ടിക്ക് വിധേയമായാല്‍ എടുക്കാമെന്ന കോണ്‍ഗ്രസ്സ് നിലപാട് മികച്ചതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group