Join News @ Iritty Whats App Group

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള സൗജന്യ ഒ പി ടിക്കറ്റ് നിർത്തലാക്കി

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് സൗജന്യമായി ഒപി ടിക്കറ്റ് നൽകുന്നത് നിർത്തിവച്ചു. നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ളവർ അഞ്ച്
രൂപ നൽകി വേണം ഒപി ടിക്കറ്റെടുക്കാൻ. ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെയാണ്കുട്ടികൾക്കും ഒപി ടിക്കറ്റിന് കാശ് വാങ്ങി തുടങ്ങിയത്. 24 EXCLUSIVE.

കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ APL, BPL വ്യത്യാസമില്ലാതെ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്. ആരോഗ്യ കിരണം പദ്ധതി മുടങ്ങിയതോടെയാണ് ഒപി ടിക്കറ്റിന് പണമടക്കേണ്ട സാഹചര്യമുണ്ടായത്.

രണ്ട് വർഷത്തോളമായി പദ്ധതി മുടങ്ങിയിട്ട്. സർക്കാർ പണം നൽകാതെ വന്നതോടെ കുട്ടികൾക്കുള്ള വിവിധ സൗജന്യ പരിശോധനകളും മുടങ്ങി. സർക്കാർ ആശുപത്രികളുമായി കരാറിലേർപ്പെട്ടിരുന്ന ലാബുകളും മറ്റ് സ്ഥാപനങ്ങളും കരാർ അവസാനിപ്പിച്ചു.

സൗജന്യ ചികിത്സ മുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും ആശുപത്രികളിൽ ഒപി ടിക്കറ്റിന് പണം ഈടാക്കിയിരുന്നില്ല. എന്നാൽ ആരോഗ്യ കിരണം പദ്ധതിയിലൂടെയുളള പണം പൂർണമായും നിലച്ചതോടെ അതും അവസാനിപ്പിച്ചിരിക്കയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group