Join News @ Iritty Whats App Group

ചാരപ്പണി, പാകിസ്താന് നിർണായക വിവരങ്ങൾ ചോർത്തി നൽകി; നാവികസേന ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതിനും വിവരങ്ങൾ പങ്കുവെച്ചതിനും നാവികസേന ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ. പാകിസ്താന് നിർണായക വിവരങ്ങൾ ചോർത്തി നൽകിയതായും കണ്ടെത്തി. ഹരിയാന സ്വദേശി വിശാൽ യാദവിനെ രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗമാണ് അറസ്റ്റ് ചെയ്‌തത്‌.

പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി വർഷങ്ങളോളം ചാരപ്പണി നടത്തിയതായും ഓപ്പറേഷൻ സിന്ദൂരിനിടെ പോലും ചാരപ്പണി നടത്തിയതായും ആരോപിക്കപ്പെടുന്ന ഇയാളെ ഡൽഹിയിലെ നാവികസേനാ ആസ്ഥാനത്ത് നിന്ന് അറസ്റ്റ് ചെയ്തു.

വിശാൽ യാദവ് നാവികസേനയുമായും മറ്റ് പ്രതിരോധ യൂണിറ്റുകളുമായും ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്താൻകാരിയായ ഒരു സ്ത്രീക്ക് കൈമാറി. പണത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും അദ്ദേഹത്തിന്റെ സെൽഫോണിൽ നിന്നുള്ള ഡാറ്റയിൽ കണ്ടെത്തി.

നാവിക ആസ്ഥാനത്ത് ക്ലർക്കും ഹരിയാന സ്വദേശിയുമായ യാദവിനെ രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. പാക് രഹസ്യാന്വേഷണ ഏജൻസികൾ നടത്തുന്ന ചാരപ്രവർത്തനങ്ങൾ രാജസ്ഥാനിലെ സിഐഡി രഹസ്യാന്വേഷണ വിഭാഗം നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു.

പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുടെ വനിതാ മാനേജറുമായി സോഷ്യൽ മീഡിയ വഴി നിരന്തരം ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു.പ്രിയ ശർമ്മ എന്ന് സ്വയം വിളിക്കുന്ന ഈ സ്ത്രീ, തന്ത്രപരമായ പ്രാധാന്യമുള്ള രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനായി അദ്ദേഹത്തിന് പണം നൽകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വിശാല്‍ യാദവ് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിന് അടിമയായിരുന്നുവെന്നും നഷ്ടം നികത്താന്‍ പണം ആവശ്യമായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group