Join News @ Iritty Whats App Group

സംസ്ഥാനത്തുടനീളം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും; അഞ്ചാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ വർക്കേഴ്സ്

അഞ്ചാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സംസ്ഥാനത്തുടനീളം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാനാണ് തീരുമാനം. അതേസമയം ആശാവർക്കേഴ്സ് സമരം പഠിക്കാനായി നിയോഗിച്ച സമിതിയുടെ ഹിയറിങ് സെക്രട്ടറിയേറ്റിൽ നടന്നു

ആശ ഹെൽത്ത് വർക്ക് അസോസിയേഷന്റെ സമരം ഇന്ന് 141 ആം ദിവസത്തിൽ എത്തിനിൽക്കുമ്പോഴാണ് അടുത്തഘട്ട സമര പ്രഖ്യാപനം. അഞ്ചാംഘട്ട സമരപരിപാടിയായി സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. വരുന്ന രണ്ടുമാസം കൊണ്ട് പഞ്ചായത്ത് തലത്തിൽ ആയിരം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും.



അതേസമയം വിഷയം പഠിക്കാൻ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയുടെ ഹിയറിങ്ങ് സെക്രട്ടറിയേറ്റിൽ നടന്നു. ഹിയറിങ്ങിനു ശേഷം ഹരിത വി കുമാർ അധ്യക്ഷനായ സമിതി സർക്കാരിന് റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ഇന്ന് നടന്ന ഹിയറിങ്ങിൽ ആശ വർക്കേഴ്സ് അസോസിയേഷൻ 27 ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. ഓണറേറിയം വർധിപ്പിക്കുക വിരമിക്കൽ ആനുകൂല്യം നൽകുക , പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സമരസമിതിയുടെ തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group