Join News @ Iritty Whats App Group

‘ഇറാൻ യൂറേനിയം സമ്പുഷ്ടീകരിക്കും, അതിനുള്ള സാങ്കേതിക വിദ്യ അവർക്കുണ്ട്’; അന്താരാഷ്ട്ര ആണവോർജ ഏജൻസി

ഇറാൻ യൂറേനിയം സമ്പുഷ്ടീകരിക്കുമെന്ന് IAEA. ഏതാനും മാസങ്ങൾക്കുള്ളിൽ യൂറേനിയം സമ്പുഷ്ടീകരണംനടത്താൻ ഇറാന് ശേഷിയുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി വ്യക്തമാക്കി. ഇറാന് അതിനുള്ള സാങ്കേതിക വിദ്യയുണ്ടെന്ന് IAEA വ്യക്തമാക്കി.

അമേരിക്കയുടെ ആക്രമണത്തിൽ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നാശനഷ്ടമുണ്ടായി. എന്നാൽ ആണവ കേന്ദ്രങ്ങൾക്ക് പൂർണമായി തകർക്കപ്പെട്ടിട്ടില്ലെന്നും IAEA മേധാവി റാഫേൽ ഗ്രോസി പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനായുള്ള ഇറാന്റെ ചില ആണവ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് ഗ്രോസി ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍, സമ്പുഷ്ടമായ യുറേനിയം ഉത്പാദിപ്പിക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ അവര്‍ പ്രവര്‍ത്തിപ്പിക്കുമെന്നാണ് ഗ്രോസി പറയുന്നു. ഇറാന്റെ കൈവശമുള്ളത് 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ആണെങ്കിലും ഇത് ആണവായുധ നിര്‍മ്മാണത്തിന് സാധ്യമാകില്ലെന്ന് ഗ്രോസി വ്യക്തമാക്കി.

എന്നാല്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ എവിടേയ്ക്ക് മാറ്റിയെന്നത് അജഞാതമാണെന്ന് ഗ്രോസി പറഞ്ഞു. ഇതിനിടയില്‍, ആണവനിലയങ്ങളുടെ നാശനഷ്ടം കാണാന്‍ ഇറാന്‍ സന്ദര്‍ശിക്കാനുള്ള ഗ്രോസിയുടെ അഭ്യര്‍ത്ഥന ഇറാനിയന്‍ ഭരണകൂടം നിരസിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group