Join News @ Iritty Whats App Group

‘ഉണ്ണി മുകുന്ദൻ നിരുപാധികമായി മാപ്പു പറഞ്ഞു, തെറ്റ് ആരുടെ ഭാഗത്താണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു’; വിപിൻ കുമാർ

മർദിച്ചെന്ന ആരോപണത്തിൽ ഉണ്ണി മുകുന്ദൻ നിരുപാധികമായി മാപ്പു പറഞ്ഞെന്ന് മുൻ മാനേജർ വിപിൻ കുമാർ . ഉണ്ണി മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഫെഫ്കയ്ക്കും അമ്മയ്ക്കും മനസ്സിലായി.ഉണ്ണി മുകുന്ദന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവർക്കും ബോധ്യപ്പെട്ട് കഴിഞ്ഞെന്നും വിപിൻ പറഞ്ഞു.

‘ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനത്തിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയും ഉന്നയിച്ച വാദങ്ങൾ അടപടലം പൊളിഞ്ഞു.അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറഞ്ഞതും അറിയിച്ചതും. അനുരഞ്ജന ചർച്ചയിൽ സത്യം പുറത്തായി.താൻ മാനേജരല്ല എന്ന ആരോപണം തെറ്റെന്ന് തെളിയിച്ചു. ഉണ്ണി മുകുന്ദന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവർക്കും ബോധ്യപ്പെട്ട് കഴിഞ്ഞു. ചർച്ചയിലെ മാപ്പ് പറച്ചിൽ താൻ അംഗീകരിച്ചിരിക്കുന്നു.നിയമനടപടികൾ അതത് രീതിയിൽ തന്നെ പോകട്ടെ’- വിപിൻ കുമാർ  പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group