ബെംഗളൂരു: കർണാടക ഇന്‍റലിജൻസ് എഡിജിപി ഹേമന്ത് നിംബാൽക്കറെ മാറ്റി. ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പടെ ഉന്നത പൊലീസുദ്യോഗസ്ഥരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. മുൻ കോൺഗ്രസ് എംഎൽഎ അഞ്ജലി നിംബാൽക്കറുടെ ഭർത്താവാണ് ഹേമന്ത്. ഇയാളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തം ഇന്‍റലിജൻസ് വീഴ്ചയാണെന്ന് കൂടി ആരോപിച്ച് സാമൂഹ്യപ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് മാറ്റം.
വിമർശനം കടുത്തു, പരാതിയുമെത്തി; ഒടുവിൽ കർണാടക സർക്കാർ പൊലീസ് ഇൻ്റലിജൻസ് മേഘധാവിയെയും മാറ്റി
News@Iritty
0
Post a Comment