ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിൻ.
മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട്. എന്നാല്‍ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
പട്ടം എസ് യു ടി ആശുപത്രിയില്‍ ആണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ഈ മാസം 23 ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.
അതേസമയം, വിഎസിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കല്‍ ബോർഡ് ചേരും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്‌ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ആരോഗ്യനില വിലയിരുത്തുന്നത്.
إرسال تعليق