ഇന്ത്യൻ റെയിൽവേ യാത്രാ ട്രെയിൻ യാത്രാ നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. യാത്രാ നിരക്കുകളിൽ ചെറിയ വർധനയാണ് വരുത്തിയിരിക്കുന്നത്. ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. 500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസ കൂടും. നോൺ എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസ കൂടും. എസി കോച്ചുകൾക്ക് കിലോമീറ്ററിന് 2 പൈസ വർധനയും ഉണ്ടാകും.
500 കിലോമീറ്റർ യാത്രയ്ക്ക് സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വർദ്ധനവുണ്ടാകില്ല. കൂടാതെ, പ്രതിമാസ സീസൺ ടിക്കറ്റിൽ വർദ്ധനവുണ്ടാകില്ല. നേരത്തെ തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നു. ഇത് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ജൂൺ 10നായിരുന്നു റെയിൽവേ സോണുകൾക്ക് പുതിയ നിർദേശം നൽകിയത്. ഉപഭോക്താക്കൾക്ക് തത്കാൽ പദ്ധതിയുടെ ആനനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടിയാണെ പുതിയ നിർദേശമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
ഇനി മുതല്‍ ഐആര്‍സിടിസി വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപിയും ലഭിക്കും. ഇത് വഴി ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യൻ റെയിൽവേയുടെ അംഗീകൃത ബുക്കിംഗ് ഏജന്റുമാർക്കുള്ള തത്കാൽ ടിക്കറ്റ് റിസർവേഷനുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ട്.സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസും(CRIS) ഐആര്‍സിടിസിയും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താനും എല്ലാ സോണൽ റെയിൽവേ ഡിവിഷനുകളിലേക്കും ഈ മാറ്റങ്ങൾ അറിയിക്കാനും റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ചു
Post a Comment