Join News @ Iritty Whats App Group

സംയുക്ത സൈനികമേധാവിക്ക് കൂടുതൽ അധികാരം: 3 സേനകൾക്കുമായി സംയുക്ത ഉത്തരവ് പുറത്തിറക്കാൻ അധികാരം നൽകി കേന്ദ്രസർക്കാർ

ദില്ലി: സംയുക്ത സൈനിക മേധാവിക്ക് കൂടുതൽ അധികാരം നൽകി കേന്ദ്രസർക്കാർ. മൂന്ന് സേനകൾക്കുമായി സംയുക്ത ഉത്തരവ് പുറത്തിറക്കാനുള്ള അധികാരം നൽകി. നേരത്തെ ഒരോ സേനയ്ക്കും പ്രത്യേകമായിരുന്നു ഉത്തരവ്. സേനകളുടെ ഏകോപനവും ഐക്യം ശക്തിപ്പെടുത്താനാണ് നടപടിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് വ്യക്തമാക്കി.

മൂന്ന് സേന വിഭാഗങ്ങളെയും ഒന്നിപ്പിച്ച് തിയേറ്റർ കമാൻഡ് നടപ്പാക്കുന്നതിനുള്ള നടപടികൾ നേരത്തെ കേന്ദ്രം തുടങ്ങിയിരുന്നു. ഇതിനായുള്ള ഒരു പ്രധാനപ്പെട്ട ചുവടുവെപ്പാണ് മൂന്ന് സേനകൾക്കുമായി സംയുക്ത ഉത്തരവ് പുറത്തിറക്കാൻ സംയുക്ത സൈനിക മേധാവിക്ക് അധികാരം നൽകൽ. ഇതിലൂടെ കരനാവികവ്യോമസേനകളുടെ പ്രവർത്തനങ്ങളിൽ ഏകോപനം കൊണ്ടുവരാനും ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കാനാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group