Join News @ Iritty Whats App Group

'ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റക്ക് പറന്നാല്‍ ചിറകരിഞ്ഞ് വീഴും; നിലമ്ബൂര്‍ മോഡലില്‍ മുന്നോട്ട് പോയാല്‍ കേരളം കോണ്‍ഗ്രസ് ഭരിക്കും' - കെ. മുരളീധരൻ

നിലമ്ബൂർ മോഡലില്‍ മുന്നോട്ട് പോയാല്‍ കേരളം കോണ്‍ഗ്രസ് ഭരിക്കുമെന്ന് കെ മുരളീധരൻ.സ്ത്രീകളുടെ കണ്ണീര് വീണാല്‍ ഒരു ഭരണകർത്താക്കള്‍ക്കും മുന്നോട്ട് പോകാനാകില്ല. ആശ പ്രവർത്തകരുടെ ഇടപെടല്‍ നിലമ്ബൂരില്‍ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു മനസോടെ മുന്നോട്ട് പോകണം.

പറക്കുമ്ബോള്‍ നമുക്ക് ഒരുമിച്ച്‌ പറക്കണം. ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റക്ക് പറന്നാല്‍ ചിറകരിഞ്ഞ് താഴെ വീഴും. സണ്ണി ജോസഫ്, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, അനില്‍കുമാർ എന്നിവരെ വേദിയിലിരുത്തിയായിരുന്നു മുരളീധരന്റെ പ്രതികരണം. അതേസമയം പി വി അൻവറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടെന്ന നിലപാടിന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പിന്തുണ.

അൻവറിനെ മുന്നണിയില്‍ എടുക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ എതിർത്തു. വിവാദ പരാമർശങ്ങളില്‍ ഡോ. ശശി തരൂർ എം പിയ്ക്കെതിരെയും വിമർശനമുയർന്നു. ആശയക്കുഴപ്പം ഒഴിവാക്കി തരൂരിനെ ചേർത്ത് നിർത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ക്രെഡിറ്റ് ചർച്ച ചെയ്യുന്നവർ വി എസ് ജോയിയെ മാതൃക ആക്കണമെന്ന് കെ സി വേണുഗോപാല്‍ യോഗത്തില്‍ പറഞ്ഞു.

ക്രെഡിറ്റിനെ കുറിച്ച്‌ തർക്കമില്ലെന്നായിരുന്നു രാഷ്ട്രീയകാര്യ സമിതിയ്ക്ക് ശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. ക്യാപ്റ്റൻ-മേജർ പരാമർശത്തില്‍ താൻ പട്ടാളക്കാരൻ എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ഉടൻ പാർട്ടി പുനസംഘടന വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പി ജെ കൂര്യൻ, ജോസഫ് വാഴക്കൻ, ടി എൻ പ്രതാപൻ, കെ.സി ജോസഫ് എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group