Join News @ Iritty Whats App Group

കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് സർക്കാർ, നഷ്ടപരിഹാരം മാത്രം മതി; കാരണം വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ കുറിപ്പ്


കൊച്ചി പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് സർക്കാർ. കപ്പൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോൾ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമാണ് സർക്കാർ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടർ ജനറലും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

എംഎസ്‌സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല അടുപ്പമുണ്ടെന്നും കേരളത്തിലെ അവരുടെ പ്രവർത്തനത്തിന് എംഎസ്‍സിക്ക് സൽപ്പേര് ആവശ്യമാണെന്നുമാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്തുള്ള ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ വ്യക്തമാക്കുന്നത്. ചീഫ് സെക്രട്ടറിയുടെ കുറിപ്പ് പുറത്തുവന്നിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group