Join News @ Iritty Whats App Group

ഭാരതാംബ വിവാദത്തിൽ തെരുവിൽ തല്ല്: തമ്മിലടിച്ചത് എസ്എഫ്ഐയും യുവമോർച്ചയും; സംഘർഷം കോഴിക്കോട്

കോഴിക്കോട്: രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം തെരുവിൽ സംഘർഷത്തിലേക്ക് നീങ്ങുന്നു. കോഴിക്കോട് തളിയിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് പ്രകാശ് ബാബു മർദ്ദിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകുന്നില്ലെന്ന് വ്യക്തമാക്കി. സംഭവം പൊലീസിന് മുന്നിലാണ് നടന്നത്. പൊലീസിന് പ്രതികളെ അറിയാം. അതിനാൽ പൊലീസ് സ്വയം നടപടി എടുക്കട്ടെ. ഇല്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group