കൊട്ടിയൂർ: മാനന്തവാടി -കണ്ണൂർ
വിമാനത്താവളം
നാലുവരിപ്പാതയുടെ സ്ഥലം ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട 11 (1) നോട്ടിഫിക്കേഷൻ
പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഫീൽഡ്
ഡേറ്റ കളക്ഷൻ തുടങ്ങി.റോഡ്
നിർമിക്കുന്നതിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ
സർവേ നമ്ബറുകൾ കൃത്യമായി പരിശോധിച്ച്
ക്രമപ്പെടുത്തുകയും വിട്ടു പോയ സർവേ
നമ്ബറുകൾ ഉൾപ്പെടുത്തുകയാണ്
ചെയ്യുന്നത്.അമ്ബായത്തോട് മുതൽ മട്ടന്നൂർ
വരെയുള്ള സ്ഥലം ഉടമകളിൽ നിന്നാണ്
ഉദ്യോഗസ്ഥർ വിവരശേഖരണം നടത്തുന്നത്.
Post a Comment