തനിക്കെതിരായ യുഡിഎഫ് സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നിലമ്പൂർ ആയിഷ. വെടിയുണ്ടകളെ തോൽപ്പിച്ച തനിക്ക് ഇതൊന്നും പ്രശ്നമല്ലെന്ന് നിലമ്പൂർ ആയിഷ. സൈബർ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
വിമർശിക്കുന്നവരുടെ സംസ്കാരമല്ല തന്റേത്. വെടിവെച്ച് കൊന്നാലും ഇടതു നിലപാട് മാറില്ല. ഇതിനു മുൻപും ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നും നിലമ്പൂർ ആയിഷ പറഞ്ഞു. അമ്മയാര് മക്കളാര് എന്ന് തിരിച്ചറിയാത്തവരാണ് ഇത്തരം ഭാഷകൾ ഉപയോഗിക്കുന്നതെന്നും അവർ വിമർശിച്ചു.
എൽ ഡി എഫ് സ്ഥാനാർഥിയായി നിലമ്പൂരിലെത്തിയ സ്വരാജ്, നിലമ്പൂർ ആയിഷയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അന്ന് ഉച്ചയോടെ ആശുപത്രിവിട്ട അവര്‍ വീട്ടിലെത്തി വിശ്രമിക്കുകയും പിന്നീട് വീടിനടുത്തുള്ള വല്ലപ്പുഴ സ്വീകരണ കേന്ദ്രത്തിലെത്തുകയും സ്വരാജിനെ ആശീർവദിക്കുകയും ചെയ്തിരുന്നു.
താനൊരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആളാണെന്നും രക്തസാക്ഷി കുഞ്ഞാലിയുടെ സഖാവായി മരിക്കുന്നത് വരെ താന്‍ നില്‍ക്കുമെന്നും നിലമ്പൂർ ആയിഷ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
إرسال تعليق