Join News @ Iritty Whats App Group

നാളെ സംസ്ഥാന വ്യാപകമായി ABVP വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എ ബി വി പി. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന് ആവശ്യപ്പെട്ട് എ ബി വിപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എന്തടിസ്ഥാനത്തിലാണ് സമരത്തെക്കുറിച്ച് അറിയില്ലായെന്ന് പറഞ്ഞത്. സമരത്തെ കുറിച്ച് മന്ത്രിക്ക് നിവേദനം നൽകിയിരുന്നുവെന്നും എബിവിപി സഹ സംഘടന സെക്രട്ടറി
N T C ശ്രീഹരി പറഞ്ഞു. സമരം ശക്തമാക്കാൻ ആണ് തീരുമാനം. കരിങ്കൊടി കണ്ടപ്പോൾ ശിവൻകുട്ടിയുടെ മനസ്സില്‍ പഴയ എസ്എഫ്ഐ ക്രിമിനൽ ഉണർന്നു. ചായ കുടിക്കാൻ വന്ന എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയെ എസ്എഫ്ഐ ക്രിമിനലുകൾ ആക്രമിച്ചു. എബിവിപി സംസ്ഥാന സെക്രട്ടറിയെ ആക്രമിച്ചത് ശിവൻകുട്ടി പാലൂട്ടി വളർത്തുന്ന പാർട്ടി ഗുണ്ടകൾ ആണെന്നും സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്നുമാണ് ആരോപണം.

ഇന്നലെ രാത്രിയിലാണ് തിരുവനന്തപുരം തമ്പാനൂരിൽ വെച്ച് എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ 50 ഓളം വരുന്ന പാർട്ടി ഗുണ്ടകൾ പൊലീസിന് മുന്നിൽ വെച്ച് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടത്. കേരളത്തിലെ സാധാരണക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് അവരുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങൾ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ “പി. എം. ശ്രീ” യിൽ ഒപ്പ് വയ്ക്കും വരെ എബിവിപി സമരം തുടരാനാണ് തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group