‘സർവ്വം ഷൗക്കത്ത് മയം’; നിലമ്പൂരിൽ യുഡിഎഫ് ലീഡ് 7000 കടന്നു, എൽഡിഎഫ് പ്രതീക്ഷ മങ്ങുന്നു, കരുത്ത് കാട്ടി പി വി അൻവർ
നിലമ്പൂൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തി മുന്നേറുന്നു. വോട്ടെണ്ണൽ 11ാം റൗണ്ട് എണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് ലീഡ് 7000 കടന്നു. ഒരിടത്തും ലീഡ് ഉയർത്താതെ എൽഡിഎഫ് പ്രതീക്ഷ മങ്ങുന്നു. അതേസമയം ബിജെപി സ്ഥാനാർത്ഥിയെ പിന്തള്ളി പി വി അൻവർ കുതിക്കുകയാണ്. ഇതുവരെ എണ്ണിയ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയതോടെ എൽഡിഎഫ് പ്രതീക്ഷകൾക്ക് കാര്യമായി മങ്ങലേറ്റു. 263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്.
Post a Comment