Join News @ Iritty Whats App Group

പതിനായിരം കടന്ന് അൻവർ, ലഭിച്ചത് 11466 വോട്ട്; വോട്ട് വർധിപ്പിക്കാനാവാതെ ബിജെപി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഒമ്പതാം റൗണ്ട് കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വര്‍ പതിനായിരത്തിലധികം വോട്ട് നേടി. എട്ട് റൗണ്ട് വോട്ടെണ്ണൽ പൂ‍ർത്തിയാകുമ്പോൾ അൻവറിന് ലഭിച്ചത് 11466 വോട്ട്. നിലമ്പൂരിൽ താൻ പിടിച്ചത് സിപിഐഎം വോട്ടെന്ന് അൻവർ. 11466 വോട്ടാണ് പത്താം റൗണ്ട് പൂർത്തിയായപ്പോൾ അൻവർ നേടിയിരിക്കുന്നത്.

ഒൻപതാം റൗണ്ടിൽ പ്രതീക്ഷിച്ച മുന്നേറ്റം എൽഡിഎഫിനുണ്ടായില്ല. പോത്തുകല്ല് പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നേരിയ മുൻതൂക്കം സ്വരാജിനാണ്. 146 വോട്ടിൻ്റെ ലീഡാണ് ഒൻപതാം റൗണ്ടിൽ സ്വരാജ് നേടിയത്. ആയിരം വോട്ട് ലീഡ് പ്രതീക്ഷിച്ച സ്ഥലത്താണ് വെറും 146 വോട്ടിൻ്റെ ലീഡ് നേടിയത്. ആകെ ലീഡ് നിലയിൽ ഇപ്പോഴും ഷൗക്കത്ത് മുന്നിലാണ്. അയ്യായിരത്തിലേറെ ലീഡ് ഷൗക്കത്തിനുണ്ട്.

അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വരുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ശാസിച്ചെന്ന വാര്‍ത്തയില്‍ അതിശയം തോന്നുന്നില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു.

‘ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് സിപിഐഎം വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും യോഗത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ ശാസിച്ചു എന്ന വാര്‍ത്ത കേട്ടു. മൈക്ക് കിട്ടുമ്പോള്‍ എന്തും വിളിച്ചു പറയരുതെന്ന് ”സംസ്ഥാന സെക്രട്ടറിയായ” ഗോവിന്ദന്‍ മാഷെ മുഖ്യമന്ത്രി താക്കീത് ചെയ്തത്രേ!’, അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടിന് ശേഷമാണ് ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയത്.ഒരു റൗണ്ടിൽ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും.ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group