Join News @ Iritty Whats App Group

കർണാടക കാനറ ബാങ്കിൽ വൻ കവർച്ച; 59 കിലോ സ്വർണ്ണം കവർന്നു, അന്വേഷണം വഴിതെറ്റിക്കാൻ മന്ത്രവാദം ചെയ്തെന്ന വ്യാജേന വിഗ്രഹം കൊണ്ടിട്ടു


കർണാടകയിൽ കാനറ ബാങ്കിൽ വൻ കവർച്ച. വിജയപുരജില്ലയിലെ മനഗുളി ടൗൺ ബ്രാഞ്ചിലാണ് മോഷണം നടന്നു. ലോക്കറിൽ സൂക്ഷിച്ച 59 കിലോഗ്രാം പണയ ആഭരണങ്ങളും അഞ്ചര ലക്ഷം രൂപയും കവർന്നു. കവർച്ച നടന്നത് മെയ് 23 നും 25 നും ഇടയിലാണ്.

ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം പുറത്ത് വന്നത്. തുടര്‍ന്ന് മെയ് 26-ാം തീയതി ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി.

ബാങ്കിന്റെ പുറകു വശത്തെ ജനൽ കമ്പി വളച്ചു കവർച്ച സംഘം അകത്തു കയറി. അന്വേഷണം വഴി തെറ്റിക്കാൻ മന്ത്രവാദം ചെയ്തെന്ന വ്യാജേന വിഗ്രഹം കൊണ്ടിട്ടു. മോഷണത്തെ കുറിച്ച് അറിയാൻ വൈകി. ബാങ്ക് മാനേജരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. 8 പ്രത്യേക സംഘമായി അന്വേഷണം നടത്തും.

മെയ് 23 ന് വൈകുന്നേരം പതിവുപോലെ ബാങ്ക് അടച്ച് ജീവനക്കാര്‍ ഇറങ്ങി. 24, 25 തീയതികള്‍ നാലാം ശനിയും ഞായറുമായിരുന്നതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. മെയ് ആറാം തീയതി ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് ബാങ്കിന്റെ ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group