Join News @ Iritty Whats App Group

രാജ്യത്ത് 4,302 കൊവിഡ് രോഗികൾ, കേരളത്തിൽ 1,373 പേർ ചികിത്സയിൽ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തി. രാജ്യത്ത് കൂടുതൽ കണ്ടുവരുന്നത്‌ JN.1 വകഭേദമാണ്, ഉപ വകഭേദങ്ങളായ NB.1.8.1, LF.7 എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് സാഹചര്യം വിലയിരുത്താൻ സാങ്കേതിക സമിതി യോഗം ചേർന്നു. ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കു മാർഗനിർദ്ദേശം നൽകി.

രാജ്യത്ത് നിലവിൽ 4,302 കോവിഡ് ബാധിതർ ചികിത്സയിലുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 864 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ 1,373 പേർ. അതിനു പിന്നാലെ മഹാരാഷ്ട്ര (494), ഗുജറാത്ത് (397), ഡൽഹി (393) എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലുള്ളത്.

ഇതിനിടെ രാജ്യത്ത് ഇതുവരെ കോവിഡ് മൂലമുള്ള മരണസംഖ്യ 37 ആയി. ആരോഗ്യ വകുപ്പ് സാധ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group