അസമിലെ ധുബ്രിയിൽ ക്ഷേത്രത്തിന് മുന്നിൽ പശുത്തല കണ്ടെത്തിയ സംഭവത്തിൽ 38 പേർ അറസ്റ്റിൽ. മേഖലയിൽ കേന്ദ്ര സേനയെ വിന്യസിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ അറിയിച്ചു. ഹനുമാൻ ക്ഷേത്രത്തിന് മുന്നിലായിരുന്നു പശുത്തല കണ്ടെത്തിയിരുന്നത്. സംഘർഷത്തിന് സാധ്യതയുണ്ടായതിനാൽ പ്രശ്നമുണ്ടാക്കുന്നവരെ വെടിവയ്ക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഉത്തരവിട്ടിരുന്നു.
ഹിമന്ത ബിശ്വ ശര്‍മ വെള്ളിയാഴ്ച ധുബ്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സ്ഥിതിഗതികള്‍ വഷളായിരുന്നു. ജില്ലയില്‍ ദ്രുതപ്രതികരണ സേനയേയും സിആര്‍പിഎഫിനെയും വിന്യസിച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.
ബക്രീദ് ആഘോഷത്തിന് ശേഷം ജൂണ്‍ എട്ടിനാണ് ധുബ്രിയിലെ ഒരു ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ പശുവിന്റെ തല കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രദേശത്ത് വർഗീയ സംഘര്‍ഷമുണ്ടായിരുന്നു. സാമുദായിക നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രശ്നം പരിഹരിച്ചെങ്കിലും അടുത്ത ദിവസം അതേസ്ഥലത്ത് വീണ്ടും പശുവിന്റെ തല കണ്ടെത്തി. വര്‍ഗീയ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കണമന്ന് ആവശ്യപ്പെട്ട് വിഘടനവാദ സംഘടനകൾ പോസ്റ്റർ പതിപ്പിച്ചിരുന്നു. അവർ തന്നെയാണ് ഈ സംഭവത്തിന്റെ പിന്നിലെന്നാണ് സംശയം.
Post a Comment