Join News @ Iritty Whats App Group

ഇരിട്ടി പൊലീസും ജെസിഐ ഇരിട്ടിയുംചേർന്നു ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന വിശപ്പുരഹിത ഇരിട്ടി നഗരം "അന്നം അഭിമാനം' പദ്ധതി വിജയകരമായി 2 വർഷം പൂർത്തിയാക്കുന്നു

ഇരിട്ടി: ഇരിട്ടി പൊലീസും ജെസിഐ ഇരിട്ടിയും
ചേർന്നു ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന വിശപ്പുരഹിത ഇരിട്ടി നഗരം "അന്നം അഭിമാനം' പദ്ധതി വിജയകരമായി 2 വർഷം പൂർത്തിയാക്കുന്നു. മാതൃക പദ്ധതി വഴി ഇതിനകം ‘ഊട്ടിയത് ഇരപതിനായിരത്തിലധികം വയറുകൾ'.നഗരത്തിൽ ഒരാൾ പോലും കൈവശം പണം ഇല്ലാത്തതിന്റെ പേരിൽ ഭക്ഷണം ലഭിക്കാതെ വിശന്നിരിക്കാൻ പാടില്ലെന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതി 2023 ജൂൺ 26 ന് അന്നത്തെ കണ്ണൂർ റൂറൽ എസ്‌പി ഹേമലതയാണ് ഉദ്ഘാടനം ചെയ്‌ത്.

അന്നു ഇരിട്ടി ഡിവൈഎസ്‌പിയായിരുന്ന സജേഷ് വാഴാളപ്പിൽ മുന്നോട്ടു വച്ച ആശയം ഇരിട്ടി ജെസിഐയും പൗരാവലിയും ചേർന്നാണു യാഥാർഥ്യമാക്കിയത്. ഇരിട്ടി പൊലീസ് സ്റ്റേഷൻ്റെ മുൻവശത്തു പൊലീസിന്റെ അധീനതയിൽ ഉണ്ടായിരുന്ന 1.5 സെന്റ് സ്ഥലത്ത് 2.5 ലക്ഷം രൂപ മുടക്കി ജെസിഐ നേതൃത്വത്തിൽ ഭക്ഷണം ശേഖരണ കേന്ദ്രം നിർമിച്ചു. 15 - 20 പേർ എല്ലാ ദിവസവും ഈ പദ്ധതി വഴി വിശപ്പ് ശമിപ്പിക്കുന്നുണ്ട്.ഏത് സമയവും ഇവിടെ നിന്നും ഭക്ഷണം ലഭ്യമാവും.മേഖലയിൽ ഉള്ളവർ പിറന്നാൾ, കല്യാണം, മറ്റു ആഘോഷ ദിവസങ്ങൾ, മരിച്ചവരുടെ ഓർമ ദിനം എന്നീ അവസരങ്ങളിൽ മുൻകൂട്ടി അറിയിച്ചു ഇവിടെ ഭക്ഷണം എത്തിക്കുന്നുണ്ട്. വിവിധ സംഘടനകൾ ഭക്ഷണം സ്പോൺസർ ചെയ്യുന്നുണ്ട്. ഉദ്ഘാടനം ചെയ്‌ത ശേഷം ഒരു ദിവസം പോലും ഭക്ഷണം മുടങ്ങിയിട്ടില്ലെന്നു ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group