Join News @ Iritty Whats App Group

24 വയസുള്ള യുവതി മരിച്ചു, കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 1400 ആക്ടീവ് കേസുകൾ

കേരളത്തിൽ വീണ്ടും കൊവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. കേരളത്തിൽ 1400 ആക്ടീവ് കേസുകൾ. 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ കൊവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ 64 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

24 മണിക്കൂറിനിടെ 131 പേർക്ക് രോഗമുക്തി പ്രാപിച്ചു. 363 പേർക്ക് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 8 മണി വരെയുള്ള കണക്കാണിത്.കഴിഞ്ഞ ദിവസവും കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരൻ മരിച്ചിരുന്നു.

രാജ്യത്താകെ 3758 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതിൽ 1,336 ആക്ടീവ് കേസുകളാണ് കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മഹാരാഷ്‌ട്രയിലും ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് കേരളത്തിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം, നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ മരിച്ചവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group