Join News @ Iritty Whats App Group

കണ്ണൂരില്‍ കുടിവെള്ളക്കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞതിന് സ്വകാര്യ ബസിന് 2000 രൂപ പിഴയിട്ടു

ണ്ണൂർ: മൂന്ന് കുടിവെള്ളക്കുപ്പികള്‍ സ്വകാര്യബസില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞതിന് കണ്ണൂർ കോർപറേഷൻ രണ്ടായിരം രൂപ പിഴയിട്ടു.


കണ്ണൂർ നഗരത്തിലാണ് ഓടുന്ന ബസില്‍ നിന്ന് കുപ്പികള്‍ റോഡിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞത്. കണ്ണൂർ - കൂത്തുപറമ്ബ് റൂട്ടിലെ 'കസർ മുല്ലബസിനാണ് പിഴയിട്ടത്.

പരിസ്ഥിതി പ്രവർത്തകനായ ഡോ. ഗ്രിഫിനാണ് കഴിഞ്ഞ ദിവസം പകർത്തിയ വീഡിയോ ക്ളിപ്പുകള്‍ സഹിതം പരാതി നല്‍കിയത്. ഇതേ തുടർന്നാണ് കോർപറേഷൻ സെക്രട്ടറി പിഴയിട്ടത്. വരും ദിവസങ്ങളിലും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group