Join News @ Iritty Whats App Group

നിലമ്പൂര്‍ ആര്യാടന്‍ ഷൗക്കത്ത് ‘കൈ’ക്കുള്ളിലാക്കി; 11005 വോട്ടിന്റെ വമ്പന്‍ ജയം; എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് അന്‍വറിനേയും മലര്‍ത്തിയടിച്ച യുഡിഎഫ് രാഷ്ട്രീയ വിജയം

നിലമ്പൂരില്‍ വമ്പന്‍ ജയവുമായി എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂര്‍ യുഡിഎഫ് പിടിച്ചെടുത്തത് 11005 വോട്ടിന്റെ ലീഡിലാണ്. 2016നുശേഷം ഇപ്പോഴാണ് മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുന്നത്. ലീഡ് തുടക്കം മുതലെ ഉയര്‍ന്നതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങിയിരുന്നു. എല്‍ഡിഎഫിന് മണ്ഡലത്തില്‍ അടിതെറ്റിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ബൂത്തുകളില്‍ ലീഡി നേടാനാകാത്ത അവസ്ഥ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് സ്വന്തം ബൂത്തില്‍ പോലും ലീഡ് നേടാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് പഞ്ചായത്തായ പോത്തുക്കല്ലില്‍ യുഡിഎഫ് ലീഡെടുക്കുകയും ചെയ്തു. മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെ പഞ്ചായത്തായ പോത്തുംകല്ലില്‍ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്തെങ്കിലും അവസാനം യുഡിഎഫ് പിടിച്ചു. എം സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫിനു 800 വോട്ട് ലീഡ്.

ഇതുവരെയുള്ള കണക്കനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 59,140 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ഥി ഷൗക്കത്തിന് 69,932 വോട്ടും അന്‍വറിന് 17,873 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന് 7593 വോട്ടും ലഭിച്ചു. എം സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു. മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എം എൽ എ പി വി അൻവർ 19,946 വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യൻ സ്ഥാനാർഥിയിലൂടെ പരീക്ഷണം നടത്തിയ ബിജെപി നാലാം സ്ഥാനത്തായി.

മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു. നിലമ്പൂർ നഗരസഭയിലും യുഡിഎഫിന് ലീഡ് കിട്ടി. കഴിഞ്ഞ തവണ 506 വോട്ടിനു എൽഡിഎഫ് ലീഡ് ചെയ്തിരുന്നു. പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്. വഴിക്കടവിൽ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകൾ യുഡിഎഫിന് ലഭിക്കാത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group