മലപ്പുറം: നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ ആര്യടാൻ ഷൗക്കത്ത് വിജയിച്ചു. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റായ നിലമ്ബൂർ ഒരു പതിറ്റാണ്ടിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു.
8 തവണ തുടർച്ചയായി വിജയിച്ച ആര്യാടൻ മുഹമ്മദിന് ശേഷം അദ്ദേഹത്തിന്റെ മകനും നിലമ്ബൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലേക്ക് എത്തുകയാണ്. ശക്തമായ പോരാട്ടമെന്ന പ്രതീതി പ്രചാരണ സമയത്ത് നിലനിന്നിരുന്നെങ്കിലും അതെല്ലാം വെറുതെയാണെന്നാണ് തുടക്കം മുതലുള്ള ഫലം കാണിക്കുന്നത്. പോസ്റ്റല്‍ വോട്ടെണ്ണുന്നത് മുതല്‍ മുന്നില്‍ എത്തിയ ഷൗക്കത്തിന് ഒരു ഘട്ടത്തിലും പുറകില്‍ പോകേണ്ടി വന്നില്ല. ആകെ 11,077 വോട്ടിന്റെ വൻഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ വിജയം. എല്‍ഡിഎഫിന്റെ എം.സ്വരാജാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.
ആകെ 10 സ്ഥാനാർഥികള്‍ ഏറ്റുമുട്ടിയ ഉപതെരഞ്ഞെടുപ്പില്‍ പ്രധാന പാർട്ടികളുടെ സ്ഥാനാർഥികള്‍ക്ക് പുറമെ ആറ് സ്വതന്ത്ര സ്ഥാനാർഥികളും ജനവിധി തേടി. തൃണമൂല്‍ പിന്തുണയില്‍ സ്വതന്ത്രനായി മത്സരിച്ച പി.വി അൻവർ ആണ് സ്വതന്ത്ര സ്ഥാനാർഥികളില്‍ ഏറ്റവുമധികം വോട്ടു നേടിയത്. ബിജെപി സ്ഥാനാർഥി മോഹൻ ജോർജ്ജിന് അൻവറിനും താഴെമാത്രമാണ് വോട്ടു ലഭിച്ചത്.
പ്രധാന സ്ഥാനാർഥികള്‍ - നേടിയ വോട്ട്
ആര്യാടൻ ഷൗക്കത്ത് (കോണ്‍ഗ്രസ്) - 77,737
എം സ്വരാജ് (സിപിഐഎം) - 66,660
പി.വി അൻവർ (സ്വതന്ത്രൻ) - 9,760
മോഹൻ ജോർജ്ജ് (ബിജെപി) - 8,648
മറ്റു സ്ഥാനാർഥികള്‍ - നേടിയ വോട്ട്
അഡ്വ. സാദിഖ് നടുത്തൊടി (എസ്ഡിപിഐ) - 2,075
ഹരിനാരായണൻ (സ്വതന്ത്രൻ) - 185
സതീഷ്കുമാർ ജി. (സ്വതന്ത്രൻ) - 114
വിജയൻ (സ്വതന്ത്രൻ) - 85
എൻ. ജയരാജൻ (സ്വതന്ത്രൻ) - 52
പി. രാധാകൃഷ്ണൻ നമ്ബൂതിരിപ്പാട് (സ്വതന്ത്രൻ) - 43
നോട്ട (None of the Above) - 630
Post a Comment