Join News @ Iritty Whats App Group

Sfi തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് BJPയിൽ, മാറാത്തത് പലതും മാറുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം;Sfi തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് BJPയിൽ ചേർന്നു.കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.ഗോകുലിനെ സംഘടനാ വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.17വർഷം CPMന്‍റെ ഭാഗമായിരുന്നു.CPMൽപെട്ടിതൂക്ക് രാഷ്ട്രീയമാണ്..തനിക്ക് സ്ഥാന മാനങ്ങൾലഭിച്ചത് അങ്ങനെയല്ല.ഒരു പവർ സിൻഡിക്കേറ്റാണ് പാർട്ടിയെ നയിക്കുന്നത്.CPM മരുമക്കത്തായത്തെ അംഗീകരിച്ചില്ലെങ്കിൽ ഇടമില്ലാത്ത അവസ്ഥയാണ്.രാഷ്ട്രബോധമെന്ന രാഷ്ട്രീയമായിരിക്കും ഇനി തന്നെ നയിക്കുകയെന്ന് ഗോകുൽ പറഞ്ഞു.

താൻ ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.അത് മദ്യപിച്ചാണെന്ന വ്യാജപ്രചരണം CPM കേന്ദ്രങ്ങളിൽ നിന്നും മാധ്യമങ്ങൾക്ക് നൽകി
തന്നെ പുറത്താക്കാനായി നടത്തിയ നീക്കമായിരുന്നു അതെന്ന് ഗോകുല്‍ പറഞ്ഞു.നിലവിലും ലോക്കൽ കമ്മിറ്റി അംഗമായിരുന്നു 6മാസമായി സജീവമല്ലായിരുന്നുവെന്നും
ഗോകുൽ കൂട്ടിച്ചേര്‍ത്തു

മാറാത്തത് പലതും മാറുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.വികസിതകേരളം സൃഷ്ടിക്കാൻ BJPക്ക് മാത്രമേ കഴിയൂവെന്ന് യുവാക്കൾക്ക് അറിയാം
അതിന് തെളിവാണ് ഗോകുലിന്‍രെ BJP പ്രവേശനം.CPM ലും കോൺഗ്രസിലും രാജവാഴ്ചയാണ്.അതിന്‍റെ ഭാഗമായി അഴിമതിയും ദുർഭരണവും ഉണ്ടാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Post a Comment

Previous Post Next Post
Join Our Whats App Group