ജിദ്ദ: സൗദിയിലെ വാഹനാപകടത്തിൽ
മരിച്ച മലയാളി നഴ്സിന്റെയും
പ്രതിശ്രുത വരന്റെയും മൃതദേഹം
നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാന
ഘട്ടത്തിൽ.
വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി മൃതദേഹങ്ങള്‍ കത്തിയതിനാല്‍ തിരിച്ചറിയലിന് വിശദമായ പരിശോധനകള്‍ വേണ്ടി വന്നു. അഖില്‍ സന്ദർശക വിസയില്‍ എത്തിയതായിരുന്നു. 3 സൗദി പൗരന്മാർ ഉള്‍പ്പടെ 5 പേരാണ് ഈ അപകടത്തില്‍ മരിച്ചത്. യുകെയില്‍ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ അഖില്‍ അലക്സ് വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടാണ് ടീന ജോലി ചെയ്യുന്ന മദീനയിലെത്തിയത്. വിനോദസഞ്ചാര കേന്ദ്രമായ അല്‍ - ഉലയിലേക്ക് പോകുന്നതിനിടെയാണ് അപകടം. സൗദിയല്‍ നഴ്സായ ടീന ലണ്ടനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
Post a Comment