കണ്ണൂർ: കൂത്തുപറമ്ബ് പാട്യം
മുതിയങ്ങയിൽ കാണാതായ
വയോധികയുടെ മൃതദേഹം കണ്ടെത്തി.
മുതിയങ്ങ ശങ്കരവിലാസം യുപി സ്കൂളിന്
സമീപം താമസിക്കുന്ന നളിനിയുടെ
മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. നളിനിയെ വീട്ടില്‍ നിന്നും കാണാതായതോടെ കുടുംബം സമീപപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തി. നളിനി വീടിനു സമീപത്തെ തോട്ടില്‍ വീണതാകാം എന്ന സംശയത്തില്‍ കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്ബ്, മട്ടന്നൂർ, പാനൂർ, പേരാവൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനയും സ്കൂബ ടീമും നാട്ടുകാരും ജനപ്രതിനിധികളും ചേർന്നാണ് പിന്നീട് തിരച്ചില്‍ നടത്തിയത്.
അതേസമയം പുഴയിലെ ഒഴുക്കും ശക്തമായ മഴയും കാരണം ഇന്നലെ തിരച്ചിലിന് പ്രയാസം നേരിട്ടിരുന്നു.
Post a Comment