Join News @ Iritty Whats App Group

ടോവിനോ നായകനായ നരിവേട്ട യെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മര്‍ദിച്ചെന്ന മുന്‍ മാനേജരുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്


മര്‍ദിച്ചെന്ന മുന്‍ മാനേജരുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് പരാതിക്കാരനായ വിപിന്‍ കുമാറിന്റെ മൊഴി രേഖപ്പെടുത്തി. മറ്റൊരു നടന്റെ സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് പ്രകോപനത്തിന് കാരണമായെന്നാണ് മൊഴി. ഉണ്ണി മുകുന്ദന് എതിരെ താരസംഘടനക്കും ഫെഫ്കക്കും പരാതി നല്‍കിയിട്ടുണ്ട്.

ഉണ്ണിമുകുന്ദനെതിരെയുള്ള മാനേജരുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം ഇന്ന് നടക്കും. മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് ഇന്നലെ കേസെടുത്തത്.

വിപിന്‍ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമാ സംഘടനകളും അന്വേഷണം നടത്തും. മറ്റൊരു നടന്റെ സിനിമയെ പ്രശംസിച്ചു പോസ്റ്റിട്ടതിന് മര്‍ദിച്ചു എന്നാണ് പരാതി. ഫ്‌ളാറ്റില്‍ വച്ച് മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടി എന്നും പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പൊലിസിനെ സമീപിച്ചത്. ഇന്നലെയാണ് മാനേജര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതി നല്‍കിയത്.

Post a Comment

أحدث أقدم
Join Our Whats App Group