വയനാട്: ഉരുള്‍ദുരന്തം നടന്ന വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴ. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച മഴ മണിക്കൂറുകളായി തുടരുകയാണ്.
ചുരല്‍മലയിലെ പുന്നപ്പുഴയില്‍ ജലനിരപ്പ് ഉയർന്നു. ബെയ്ലി പാലത്തിന് അപ്പുറത്തേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. വൈദ്യുതി വിതരണം ശനിയാഴ്ച വൈകിട്ട് മുതല്‍ തടസ്സപ്പെട്ടു. കണ്ണൂരിലായിരുന്നു ഇന്നലെ കൂടുതല്‍ മഴ ലഭിച്ചത്.
സംസ്ഥാനത്ത് പൊതുവേ ശക്തമായ പടിഞ്ഞാറൻ കാറ്റ് വീശും. 60 കിലോമീറ്റർ വരെ വേഗത്തില്‍ വീശാൻ സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവർ മാറണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം,വിനോദ സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം. ഇടുക്കിയില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ശനിയാഴ്ച മുന്നറിയിപ്പില്ലാതെ തുറന്നു.
إرسال تعليق