Join News @ Iritty Whats App Group

മഴക്കെടുതിയിൽ താളം തെറ്റി ട്രെയിൻ ഗതാഗതം; വിവിധ ട്രെയിനുകൾ വൈകിയോടുന്നു


തിരുവനന്തപുരം: മഴക്കെടുതിയിൽ താളം തെറ്റി ട്രെയിൻ ഗതാഗതം. ശക്തമായ കാറ്റിൽ സ്റ്റേഷനുകള്‍ക്കിടയിലെ റെയിൽവേ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം താറുമാറായത്. സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ വൈകി ഓടുകയാണ്.

മൈസൂർ തിരുവനന്തപുരം എക്സ്പ്രസ് ഒന്നേകാൽ മണിക്കൂർ വൈകി എറണാകുളം പിന്നിട്ടു. കചെഗുഡ മുരുഡേശ്വർ എക്സ്പ്രസ്
50 മിനിറ്റ് വൈകി കോഴിക്കോട് പിന്നിട്ടു. 06555 നമ്പർ ബംഗളൂരു-തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിൻ ഒന്നര മണിക്കൂർ വൈകി തിരുപ്പൂർ പിന്നിട്ടു. ഗോരഖ്പൂർ തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ് നാലര മണിക്കൂർ വൈകി കട്പാടി പിന്നിട്ടു. ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി തിരുവനന്തപുരം പിന്നിട്ടു.

അപ്രതീക്ഷിത വൈകലുകൾക്ക് സാധ്യത ഉള്ളതിനാൽ യാത്രയ്ക്ക് മുൻപ് ട്രെയിനിന്റെ സമയം തത്സമയ വിവരങ്ങൾ നൽകുന്ന റെയിൽവേ ആപ്പിൽനോക്കി ഉറപ്പാക്കണം.

Post a Comment

أحدث أقدم
Join Our Whats App Group