Join News @ Iritty Whats App Group

വൈദ്യുതി മുടങ്ങി; യുപിഎസ് സംവിധാനമില്ലാത്തതിനാൽ ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനം സ്തംഭിച്ചു


രിട്ടി: വൈദ്യുത ബന്ധം
തകരാറിലായതിനെ തുടർന്ന് ഇരിട്ടി
സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനം
സ്തംഭിച്ചു. രണ്ടു ദിവസങ്ങളായി സബ്
രജിസ്ട്രാർ ഓഫീസിൽ ആധാരം
രജിസ്ട്രേഷൻ ഉൾപ്പടെയുള്ള ഒരു
പ്രവർത്തനങ്ങളും നടന്നില്ല.



യുപിഎസ് സംവിധാനമില്ലാത്തതാണ് ഓഫീസ് പ്രവർത്തനം സ്തംഭിക്കാനിടയാക്കിയത്. പ്രതിമാസം രണ്ടു കോടിയിലധികം രൂപയുടെ രജിസ്ട്രേഷൻ നടക്കുന്ന ഓഫീസിലാണ് യുപിഎസ് സംവിധാനമില്ലാത്തത് കാരണം രജിസ്ട്രേഷന് മുടങ്ങിയത്. ഒരുവർഷം മുന്പാണ് യുപി എസ് പ്രവർത്തനരഹിതമായത്. ഓരോ തവണയും വൈദ്യുതി മുടങ്ങുമ്ബോഴെല്ലാം രജിസ്ട്രേഷൻ നടപടികള്‍ മുടങ്ങുന്നത് ഇവിടെ പതിവാണെന്ന് ഇടപാടുകാർ പറഞ്ഞു.

ഇവർ പ്രതിഷേധിച്ചപ്പോള്‍ ജനറേറ്റർ വാടകയ്ക്ക് എടുത്ത് രജിസ്ട്രേഷൻ നടപടികള്‍ നടത്താൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നല്‍കിയെങ്കിലും ജനററേറ്റർ കിട്ടാതെ വന്നതോടെ അതും മുടങ്ങുകയായിരുന്നു. പിന്നീട് വളരെ വൈകി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെട്ടതോടെ ഇന്നലെ അഞ്ച് രജിസ്ട്രേഷനുകള്‍ പൂർത്തിയാക്കി.

യുപിഎസ് സ്ഥാപിച്ചതായി രജിസ്ട്രാർ

ഓഫീസില്‍ യുപിഎസ് സ്ഥാപിച്ചതായി രജിസ്ട്രാർ കെ.ഷിനില്‍ കുമാർ അറിയിച്ചു. ഓഫീസിലെ ബാക്ക് അപ്പ് യുപിഎസ് സിസ്റ്റം ഒരു വർഷം തകരാറിലായിരുന്നു. അപ്പോള്‍ തന്നെ ഇക്കാര്യം മേലധികാരികളെ അറിയിച്ചിരുന്നതായും രജിസ്ട്രാർ പറഞ്ഞു. യുപിഎസ് സ്ഥാപിച്ചെങ്കിലും രണ്ടു ദിവസങ്ങളായി ചാർജ് ചെയ്യേണ്ടതുണ്ട്. അപ്രതീക്ഷിതമായി രണ്ടു ദിവസം വൈദ്യുതി ബന്ധം ഇല്ലാതായാതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കിടയാക്കിയത്. ഇന്നലെ വൈദ്യുതി വന്ന ശേഷം അഞ്ച് രജിസ്ട്രേഷനുകള്‍ നടത്തിയിട്ടുണ്ടെന്നും മറ്റുള്ളവ ഇന്ന് ചെയ്യുമെന്നും രജിസ്ട്രാർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group