Join News @ Iritty Whats App Group

കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ സ്വതന്ത്രനായി മത്സരിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിലേക്ക്




യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ എംപി ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ സ്വതന്ത്രനായി ഷൈൻ ലാൽ മത്സരിച്ചിരുന്നു. 1483 വോട്ടുകളായിരുന്നു ഷൈൻ മണ്ഡലത്തിൽ നിന്ന് നേടിയത്.

ആത്മാർഥമായി പ്രവർത്തിച്ചിട്ടും സംഘടന തിരിച്ചു നൽകുന്നത് അപമാനവും അവഗണനയും മാത്രമാണെന്നും യുവാക്കളെ പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഷൈൻലാൽ രാജിവെച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group