Join News @ Iritty Whats App Group

പാന്റ്സ് തയ്ച്ചത് ഇഷ്ടപ്പെട്ടില്ല, തിരുവനന്തപുരത്ത് ടെയ്ലറെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി; പിടിയിൽ


തിരുവനന്തപുരം: ടെയ്ലറെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽപ്പോയ ഹോട്ടൽ ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. പാന്റ്സ് തയ്ച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് ഇയാൾ അക്രമം നടത്തിയത്. കടയിലെത്തി കത്രികകൊണ്ട് തയ്യൽക്കാരനെ കൊലപ്പെടുത്തിയ ഇയാൾ മുങ്ങുകയായിരുന്നു. തൂത്തുക്കുടി ശ്രീവൈകുണ്ഠം സെയ്‌തുങ്കനല്ലൂർ സ്വദേശിയും, നാഗർകോവിലിലെ ഹോട്ടൽ ജീവനക്കാരനുമായ ചന്ദ്രമണി(37)യാണ് അറസ്റ്റിലായത്. 

തിട്ടുവിള സ്വദേശിയും നാഗർകോവിൽ ഡതി സ്കൂ‌ളിനു സമീപം തയ്യൽക്കട നടത്തിവന്ന ശെൽവം(60) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രിയോടെ തയ്യൽക്കടയിൽ പോയ ആളാണ് ശെൽവം കുത്തേറ്റ് മരിച്ചനിലയിൽ കിടക്കുന്നതുകണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വടശ്ശേരി പൊലീസ് നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചതിൽ നിന്നാണ് ചന്ദ്രമണിയെ കുറിച്ച് വിവരം ലഭിക്കുന്നത്. കുത്തിയ ശേഷം ഒളിവിൽ പോയ ചന്ദ്രമണിയെ പൊലീസ് അറസ്റ്റുചെയ്തു. പാന്റ്സ് തയ്ച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.

Post a Comment

Previous Post Next Post
Join Our Whats App Group