Join News @ Iritty Whats App Group

കാലവർഷം നേരത്തെ എത്തിയതോടെ ജില്ലയിലെ മലയോര മേഖലകളിൽ കനത്ത ജാഗ്രതാ നിർദേശം;ചെങ്കൽ, ക്വാറി പ്രവർത്തനം നിർത്തിവയ്ക്കണം


ഇരിട്ടി: കാലവർഷം നേരത്തെ എത്തിയതോടെ ജില്ലയിലെ മലയോര മേഖലകളിൽ കനത്ത ജാഗ്രതാ നിർദേശം. രാത്രി കാലങ്ങളിലെ യാത്ര ഒഴിവാക്കണം,
ചെങ്കൽ, ക്വാറി പ്രവർത്തനം നിർത്തി
വയ്ക്കാനും ജില്ല ദുരന്ത നിവാരണ അഥോറിറ്റി
നിർദേശം നൽകി.



താഴ്ന്ന പ്രദേശങ്ങളിലും പുഴയുടെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കേളകം, കൊട്ടയുർ, പേരാവൂർ, ആറളം, അയ്യൻകുന്ന്, ഉളിക്കല്‍, പയ്യാവൂർ, ആലക്കോട്, ചെറുപുഴ എന്നിവടങ്ങളിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ അതിവ ജാഗ്രയാണ് നല്കിയിരിക്കുന്നത്.

മലയോരത്തെ പഞ്ചായത്തുകളില്‍ പ്രത്യേക കണ്‍ടോള്‍ റുമകള്‍ തുറന്നു. 2009ന് ശേഷം ആദ്യാമായാണ് കാലവർഷം ഇത്ര നേരത്തെ എത്തുന്നത്. രണ്ടുദിവസമായി മലയോരത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. പുഴകളിലും തോടുകളിലും നീരൊഴുക്ക് ശക്തമായി തുടങ്ങി.

അയ്യൻകുന്ന് പഞ്ചായത്തില്‍ അങ്ങാടികടവ് വില്ലേജ് ഓഫീസിനു സമീപത്തെ തേക്ക് മരം കടപുഴകി വീണതില്‍ മതിലിനും കിണറിന്‍റെ ചുറ്റുമതിലിനും കേടുപാടുകള്‍ സംഭവിച്ചു. കുയിലൂരില്‍ റോഡിലേക്ക് മരം കടപുഴകി. ഫയർ ഫോഴ്‌സ് എത്തിയാണ് മുറിച്ചു നീക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group