Join News @ Iritty Whats App Group

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി ഗുരുതരാവസ്ഥയിലായ സംഭവം; പിഴവില്ലെന്നും അത്യപൂർവ സങ്കീർണതയെന്നും ഐഎംഎ

തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിയെ ന്യായീകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രോഗിക്ക് സംഭവിച്ചത് അത്യപൂർവ്വമായി ഉണ്ടാകാവുന്ന മെഡിക്കൽ സങ്കീർണത ആണെന്നും, അതിൽ ചികിത്സ പിഴവ് ഉള്ളതായി പ്രഥമ ദൃഷ്ട്യാ കാണുന്നില്ലെന്നുമാണ് ഐഎംഎ തിരുവനന്തപുരം ശാഖ പ്രസിഡന്റ്‌ ഡോ ശ്രീജിത്ത്‌ ആർ , സെക്രട്ടറി ഡോ. സ്വപ്ന എസ് കുമാർ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിക്കുന്നത്.

അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവതിയാണ് ആഴ്ചകളായി ദുരിത ജീവിതം നയിക്കുന്നത്. അമിതമായ അളവിൽ കൊഴുപ്പ് നീക്കിയതിനാൽ രക്തകുഴലുകളുടെ പ്രവർത്തനം തകരാറിലാവുകകയും ഒൻപത് വിരലുകൾ മുറിച്ചുമാറ്റുകയും ചെയ്യണ്ടിവന്നിരുന്നു. എന്നാൽ ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക് എന്ന സ്ഥാപനത്തിലെ ചികിത്സയിലോ, ചികിത്സാ രീതിയിലോ, അപാകതകൾ ഉള്ളതായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഐഎംഎയുടെ വാദം. അത്യപൂർവ്വമായി സംഭവിക്കുന്ന സങ്കീർണത കാരണം രോ​ഗിയുടെ നില ​ഗുരുതരമാവുകയായിരുന്നു. നിലവിലുള്ള സംവിധാന പ്രകാരം രോ​ഗിക്ക് ലഭിക്കേണ്ട എല്ലാത്തരത്തിലുള്ള ചികിത്സയും ആശുപത്രിയിൽ നിന്നും നൽകിയിട്ടണ്ടെന്നാണ് മനസിലാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

 പ്രവർത്തനാനുമനതിയില്ലാതെയാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതി പ്രകാരം കഴക്കൂട്ടം പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഈ മാസം അഞ്ചിനാണ് ആശുപത്രിക്ക് ക്ലിനിക്കൽ സ്ഥാപന രജിസ്ട്രേഷൻ ലഭിച്ചതെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ ക്ലിനിക്കൽ എസ്കാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള ലൈസൻസ് രജിസ്ട്രേഷൻ സംബന്ധിച്ച് ഹൈകോടതിയിൽ കേസ് നടക്കുന്നതിനാൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ എടുത്തില്ലെങ്കിലും ശിക്ഷ നടപടികളുമായി മുന്നോട്ടു പോകരുതെന്ന് ഹൈകോടതി വിധി നിലവിലുണ്ടെന്നും രജിസ്ട്രേഷൻ വെറും സാങ്കേതികം മാത്രമാണെന്നുമാണ് ഐഎംഎയുടെ നിലപാട്. 

 സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും, ഈ സംഭവത്തിൽ വി​ദ​ഗ്ധ സമിതി നടത്തുന്ന അന്വേഷണം എത്രയും വേ​ഗം പൂർത്തീകരിച്ച് നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ബിഎൻ എസ് 125-ാം വകുപ്പ് പ്രകാരം മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ ചികിത്സ നടത്തിയതിനാണ് കഴക്കൂട്ടം പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group